കൊച്ചി : കൈത്തറി വസ്ത്രങ്ങളുടെ വൈവിദ്ധ്യമാർന്ന ശേഖരം ഒരുക്കി ലുലു മാളിൽ കൈത്തറി എക്‌സ്‌പോ ആരംഭിച്ചു. കൈത്തറി മേഖലയിലെ പരമ്പരാഗത വസ്ത്രങ്ങൾക്കൊപ്പം ട്രെൻഡിംഗ് ഡിസൈനുകൾ കൂടി പരിചയപ്പെടുത്തുന്നതാണ് പ്രദർശനം. എക്‌സ്‌പോ ലുലു സെലിബ്രേറ്റാണ് സംഘടിപ്പിച്ചിരിയ്ക്കുന്നത്. കൈത്തറി വസ്ത്രങ്ങളുടെ ശേഖരം കാണാനും തിരഞ്ഞെടുത്ത് വാങ്ങാനും എക്‌സ്‌പോ ഉപഭോക്താക്കൾക്ക് അവസരമൊരുക്കുന്നതായി സംഘാടകർ അറിയിച്ചു. വസ്ത്രങ്ങൾ നെയ്‌തെടുക്കുന്ന പ്രക്രിയയെ അടുത്തറിയാൻ പ്രദർശനത്തിൽ അവസരമൊരുക്കുന്നുണ്ട്. ആദ്യ ദിനത്തിൽ തന്നെ പ്രദർനത്തിനെത്തിയവരുടെ തിരക്കുണ്ടായിരുന്നു. രണ്ട് ദിവസമായി നടക്കുന്ന എക്‌സ്‌പോ ഇന്ന് അവസാനിക്കും.