ആലുവ: കുട്ടമശേരി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റായിരുന്ന വി.എൻ. ശങ്കരപ്പിള്ളയുടെ ചരമ വാർഷികം എം.സി.പി.ഐ (യു) കീഴ്മാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. വി.പി. നാരായണപിള്ള അദ്ധ്യക്ഷത വഹിച്ചു. എം.സി.പി.ഐ (യു) സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എ. അബ്ദുൾ സമദ്, ജോസ് തോമസ്, കുട്ടമശേരി സഹകരണബാങ്ക് പ്രസിഡന്റ് എം. മീതിയിൻപിള്ള തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. വി.എൻ.എസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ശങ്കരപ്പിള്ള സി.പി.എം ലോക്കൽ കമ്മിറ്റിഅംഗവും തുടർന്ന് വി.ബി. ചെറിയാൻ നേതൃത്വം നൽകിയ ബി.ടി.ആർ - ഇ.എം.എസ് - എ.കെ.ജി ജനകീയവേദിയുടേ നേതാവുമായിരുന്നു.