k

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപിനും ഭാര്യ കാവ്യാമാധവനും തുല്ല്യപങ്കുണ്ടെന്ന വിലയിരുത്തലിൽ തുടരന്വേഷണ സംഘം. ഇരുവർക്കുമെതിരെ ശേഖരി​ക്കുന്നത് പഴുതടച്ചുള്ള തെളിവുകൾ. നിഗൂഢമായ പല ചോദ്യങ്ങൾക്കും കാവ്യയെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരമാകുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷ. കാവ്യയെ പ്രതിചേർക്കാൻ തക്ക തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെ ദിലീപിനെ രണ്ട് ദിവസം ചോദ്യം ചെയ്തെങ്കിലും കാര്യമായി സഹകരിച്ചിരുന്നില്ല. കാവ്യയിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിനും കാവ്യയ്ക്കും നടിയോട് ഒരുപോലെ ശത്രുതയുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. ഇതിനു തെളിവായാണ് സുരാജിന്റെ ഫോണിൽ നിന്ന് വീണ്ടെടുത്ത ശബ്ദസാമ്പിളുകളെ അന്വേഷണ സംഘം കാണുന്നത്. പുറത്തുവന്ന ദിലീപിന്റെ ശബ്ദരേഖയിലെ 'സ്ത്രീ' പരാമ‌ർശവും വിരൽ ചൂണ്ടുന്നത് കാവ്യയിലേക്കാണ്. കാവ്യയ്ക്ക് മുൻകൂർ അറിവുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് നാളെ ചോദ്യം ചെയ്യുന്നത്.

 കാവ്യക്ക് തീരുമാനിക്കാം

ഹാജരാകേണ്ട സ്ഥലം തീരുമാനിക്കാൻ കാവ്യക്ക് ക്രൈംബ്രാഞ്ച് അവസരം നൽകി. സാക്ഷിയായ സ്ത്രീക്ക് നൽകിയ ആനുകൂല്യമാണിതെന്നാണ് ക്രൈബ്രാഞ്ച് പറയുന്നത്. ചോദ്യം ചെയ്യലിന് നിശ്ചയിച്ച ദിവസമോ സമയമോ മാറ്റി​ല്ല. ചെന്നൈയിലുള്ള കാവ്യ ഇന്ന് തിരിച്ചെത്തുമെന്നാണ് വിവരം. ബാലചന്ദ്രകുമാറി​നെയും കാവ്യയ്ക്കൊപ്പമി​രുത്തി​ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ സൂചി​പ്പി​ച്ചു.

"ഈ ശിക്ഷ ഞാൻ അനുഭവിക്കേണ്ടതല്ല, വേറൊരു പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മൾ രക്ഷിച്ചു രക്ഷിച്ചു കൊണ്ടുപോയിട്ട് ഞാൻ ശിക്ഷിക്കപ്പെട്ടു"

ദിലീപിന്റേതായി പുറത്തു വന്ന ശബ്ദരേഖ