ആലുവ: ആലുവയിലെ മുതിർന്ന കോൺഗ്രസ് നേതാവ് എസ്.എൻ. കമ്മത്തിന്റെ 90 -ാം പിറന്നാളിനോടനുബന്ധിച്ച് കോൺഗ്രസ് ആലുവ മണ്ഡലം കമ്മിറ്റി ഇന്ന് സംഘടിപ്പിക്കുന്ന ആദരവ് ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സംബന്ധിക്കും. വൈകിട്ട് ആറിന് ആലുവ എഫ്.ബി.ഒ.എ ഹാളിലാണ് ചടങ്ങ്.