അങ്കമാലി: പീച്ചാനിക്കാട് എടപ്പാറ ഭാഗത്ത് പോൾ കോട്ടക്കലിന്റെ കിണറ്റിൽവീണ കാട്ടുപന്നിയെ രക്ഷിക്കാൻ നടത്തിയ ശ്രമം വിഫലമായതിനെത്തുടർന്ന് ഫോറസ്റ്റ് അധികൃതർ വെടിവച്ച് കൊന്ന് പുറത്തെടുത്തു. വെള്ളിയാഴ്ച രാത്രിയിലാക്ക് കാട്ടുപന്നി കിണറ്റിൽ വീണത്. രാവിലെ മോട്ടോർ അടിച്ചപ്പോൾ വെള്ളത്തിലെ കലക്കൽ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോളിന്റെ മകൻ അലെൻ കിണറ്റിൽ നോക്കിയപ്പോൾ കാട്ടുപന്നി വെള്ളത്തിൽക്കിടക്കുന്നത് കണ്ടു. ഫയർഫോഴ്‌സിനേയും ഫോറസ്റ്റ് അധികൃതരേയും അറിയിച്ചു. അയ്യമ്പുഴയിൽ നിന്ന് വനപാലകർ എത്തി നാട്ടുകാരുടെ സഹായത്തോടെ പന്നിയെ കരക്കെത്തിക്കാൻ മൂന്നുമണിക്കൂറോളം നടത്തിയ പരിശ്രമം വിഫലമായി. തുടർന്നാണ് പന്നിയെ വെടിവച്ചുകൊന്നതിന് ശേഷം കിണറ്റിൽനിന്ന് പുറത്തെടുത്തത്.