
നെടുമ്പാശേരി: പ്രധാനമന്ത്രി ജൽ ജീവൻ പദ്ധതി പ്രകാരം കുടിവെള്ളം ലഭിച്ച ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് 17 -ാം വാർഡിലെ ഗുണഭോക്താക്കളുടെ വസതികൾ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. വാർഡ് അംഗം ബി.ജെ.പി സംസ്ഥാന സമിതി അംഗവുമായ ലത ഗംഗാധരൻ, നെടുമ്പാശേരി മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട്, ജനറൽ സെക്രട്ടറി സി. സുമേഷ്, സി.ഡി. രവി, സേതുരാജ് ദേശം എന്നിവർ ഒപ്പമുണ്ടായിരുന്നു.