പെരുമ്പാവൂർ : കുന്നത്തുനാട് എൻ.എസ്.എസ് യൂണിയൻ എച്ച്.ആർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവാഹപൂർവ കൗൺസലിംഗ് സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വ. കെ. ശ്രീശകുമാർ ഉദ്ഘാടനം ചെയ്തു. സി.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അനുരാഗ് പരമേശ്വരൻ, രഞ്ജിത് എസ്. മേനോൻ, കെ.ജി. അനീഷ്, സന്തോഷ് പ്രഭാകർ, രാജഗോപാൽ, കെ.ജി. നാരായണൻ നായർ, ഗോപിനാഥൻ നായർ, പി.എൻ. സന്തോഷ്, കെ.വി. മണിയപ്പൻ തുടങ്ങിയവർ പങ്കെടുത്തു. പി.കെ. രാജീവ്, ശാലിനി മേനോൻ, അഡ്വ. രേഖ സി. നായർ, ഡോ. ബി. രാജീവ്, ഡോ. എസ്. ജയകുമാർ എന്നിവർ ക്ലാസ് നയിച്ചു.