പെരുമ്പാവൂർ: പെട്രോളിയം ഉത്പന്നങ്ങളുടെയും ജീവൻ രക്ഷാ മരുന്നുകളുടെയും വിലവർദ്ധനവിനെതിരെ സി.പി.ഐ പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി. സി.പി.ഐ ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു സമരം. പെരുമ്പാവൂർ ഗവൺമെന്റ് ആശുപത്രിപ്പടിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ടൗൺ ചുറ്റി പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ ഉദ്ഘാടനംചെയ്തു. സി.വി. ശശിയുടെ അദ്ധ്യക്ഷതയിൽ കെ.പി. റെജിമോൻ, ശാരദാമോഹൻ, രാജേഷ് കാവുങ്കൽ, അഡ്വ. രമേഷ്ചന്ദ്, എ.എസ്. അനിൽകുമാർ, കെ.എൻ. ജോഷി, കെ.കെ. രാഘവൻ, കെ.എ. മൈതീൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.