പെരുമ്പാവൂർ: വിഷു - ഈസ്റ്റർ പ്രമാണിച്ച് കൺസ്യൂമർ ഫെഡിന്റെ 9 മേളകൾ താലൂക്കിലെ വിവിധ സംഘങ്ങളിൽ പ്രവർത്തിക്കുമെന്ന് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.എം. രാമചന്ദ്രൻ അറിയിച്ചു. ക്രാരിയേലി, നെടുങ്ങപ്ര, കീഴില്ലം, വെങ്ങോല, മലയിടംതുരുത്ത്, ഐരാപുരം, നെല്ലാട്, മുടക്കുഴ, കൂവപ്പടി എന്നീ സംഘങ്ങളിലാണ് മേളകൾ സംഘടിപ്പിക്കുന്നത്.