പെരുമ്പാവൂർ: എറണാകുളം ജില്ല കാർഷിക വിജ്ഞാനവ്യാപന പദ്ധതി വിഭാഗത്തിൽ നെൽക്കതിർ അവാർഡിൽ ഒന്നാം സ്ഥാനം നേടിയയ രായമംഗലം പഞ്ചായത്തിലെ മലമുറി കർഷക സമിതിയെ കീഴില്ലം സഹകരണബാങ്ക് അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ് ആർ.എം. രാമചന്ദ്രൻ ഉപഹാരം നൽകി. ആർ. അനീഷ്, രാജപ്പൻ എസ്. തെയ്യാരത്ത്, പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, കെ.കെ. അഷറഫ്, പി.കെ. രാജീവ്, അനൂപ് ശങ്കർ, രവി.എസ്.നായർ, റെജിമോൻ തുടങ്ങിയവർ പങ്കെടുത്തു.