വൈപ്പിൻ: നായരമ്പലം ഗ്രാമീണ വായനശാലയുടെ 65-ാമത് വാർഷികാഘോഷം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി. എസ്. ബാലമുരളി അദ്ധ്യക്ഷത വഹിച്ചു. നായരമ്പലം ഗ്രാമപഞ്ചായത്ത് അംഗം ബീന ജഗദീശൻ ബാലവേദി ഉദ്ഘാടനവും ഐ.ബി. മനോജ്കുമാർ നേച്ചർ ക്ലബ് ഉദ്ഘാടനവും നടത്തി. പി. കെ. കൈലാസൻ, എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ബിനോയ്, വി. എസ്. രവീന്ദ്രനാഥ്, ടി.ജെ. ജോഷി എന്നിവർ പ്രസംഗിച്ചു. തുടർന്ന് മിമിക്രി ഷോയും കരോക്കെ ഗാനമേളയും നടത്തി.