ayoob
അയൂബ്

ആലുവ: ജാമ്യവ്യവസ്ഥ ലംഘിച്ച ഒരാളുടെ കൂടി ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചു. ആലുവ എടത്തല കുഴിവേലിപ്പടി ജുമാ മസ്ജിദിന് സമീപം ചാലായിൽ വീട്ടിൽ അയൂബ് (26) ന്റെ ജാമ്യമാണ് റദ്ദ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലായിൽ പൂക്കാട്ടുപടിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് മുക്കുപണ്ടം പണയംവച്ച് 1,60,000 രൂപ കൈക്കലാക്കിയ കേസിൽ ഇയാൾക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതനുസരിച്ച് എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് ജാമ്യം റദ്ദാക്കിയത്. ഇയാൾക്കെതിരെ വേറെയും കേസുകൾ നിലവിലുണ്ട്.