കൊച്ചി: മാക്ടയുടെ (മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷൻ) വാർഷിക പൊതുയോഗം ജൂൺ 12ന് രാവില 11ന് എറണാകുളം ആശിർഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. 2022-25 വർഷ കാലയളവിലേക്കുള്ള നിർവാഹക സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പും നടക്കും. തിരഞ്ഞെടുപ്പ് വാരണാധികാരിയായി അഡ്വ. ജയശങ്കറിനെ തിരഞ്ഞെടുത്തു. പരിഷ്കരിച്ച തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ മാക്ടയുടെ www.mactaonline.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 04842396094.