
കൊച്ചി: കേരളത്തിനു പുറത്ത് മറ്റൊരിടത്തും ഇല്ലാത്ത സി.പി.എം കേന്ദ്രഭരണത്തെക്കുറിച്ച് മലർപ്പൊടിക്കാരന്റെ സ്വപ്നം കാണുകയാണെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 2014ലും 2019ലും ഇതുപോലെ സ്വപ്നം കണ്ട ആൾക്കാർക്ക് എന്തു സംഭവിച്ചെന്ന് എല്ലാവരും കണ്ടതാണ്. തമിഴ്‌നാട് മോഡലിൽ കേന്ദ്രഭരണം പിടിക്കാൻ തയ്യാറെടുക്കുമ്പോൾ സ്റ്റാലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി സി.പി.എം പാർട്ടി കോൺഗ്രസ് പ്രഖ്യാപിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.