കോലഞ്ചേരി: ഇന്നലെ വൈകിട്ട് പെയ്ത കനത്തമഴയിൽ കരിമുഗൾ പീച്ചിങ്ങച്ചിറയിൽ മൺതിട്ടയിൽ സ്ഥാപിച്ചിരുന്ന താത്ക്കാലിക ഷെഡ്ഡടക്കം ഇടിഞ്ഞു വീണു. ആർക്കും പരിക്കില്ല.

പുത്തൻകുരിശ് പഞ്ചായത്ത് ആറാം വാർഡിൽ ഇന്നലെ വൈകിട്ട് 7.30നാണ് അപകടം. സംഭവം നടക്കുമ്പോൾ അന്യസംസ്ഥാന തൊഴിലാളികളായ പത്തുപേർ ഷെഡ്ഡിലുണ്ടായിരുന്നു. ഇവർ ഷെഡ്ഡിനൊപ്പം 30അടി താഴ്ചയിലേക്ക് വീണെങ്കിലും പരിക്കേറ്റില്ല.

വലിയ മലയുടെ ഒരു ഭാഗം മുപ്പതടിയോളം മണ്ണെടുത്ത് താഴ്ത്തിയ ശേഷം കരിങ്കല്ല് ഉപയോഗിച്ച് കെട്ടി നിർത്തിയ ഭാഗാത്ത് സ്ഥാപിച്ച ഷെഡ്ഡാണ് ഇടിഞ്ഞുവീണത്. പ്രദേശവാസിയായ കരാറുകാരന്റെതാണ് സ്ഥലം.