kklm
:ഇന്ന് നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ച കൂത്താട്ടുകുളം സ്വദേശികൾ

കൂത്താട്ടുകുളം: കേരള ലോട്ടറിയുടെ ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ കൂത്താട്ടുകുളത്ത് മൂന്നുപേർ ചേർന്നെടുത്ത ടി​ക്കറ്റി​ന്. ദേവമാതാ ജംഗ്ഷന് സമീപത്തെ സൗഭാഗ്യ ലക്കി സെന്റർ ഉടമ പാലക്കുഴ കോഴിപ്പിള്ളി പാലപ്പതടത്തിൽ സാബു, സമീപത്തെ ബൈക്ക് മെക്കാനി​ക്ക് മംഗലത്തുത്താഴം
ചൊളളാലിൽ ജോബി, മാക് ലൂബ് ഓയിൽ ജീവനക്കാരൻ ദേവമാത അംബേദ്കർ കോളനി കുന്നുമ്മേൽ സിജു എബ്രഹാം എന്നിവരാണ് ഭാഗ്യവാന്മാർ.
സൗഭാഗ്യ ലക്കി സെന്ററിൽ മിച്ചം വന്ന മൂന്ന് ടിക്കറ്റുകളാണ് ഇവർ എടുത്തത്. 755608 ാം നമ്പർ ടിക്കറ്റിനാണ് സമ്മാനം.