df

തൃക്കാക്കര: സർക്കാർ ഓഫീസുകളിൽ ഉപയോഗിക്കാതെ നശിക്കുന്ന വാഹനങ്ങൾ അടിയന്തരമായി ലേലം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കെ.ജി.ഡി.എ സംസ്ഥാന പ്രസിഡന്റ് ജി.രമേശ് പറഞ്ഞു. കേരള ഗവൺമെന്റ് ഡ്രൈവേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗവും കെ.ഇ.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.രാജീവ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി ബിജു വി.എ - പ്രസിഡന്റ് (ആരോഗ്യവകുപ്പ് ), സുധീർ കെ.എസ് - സെക്രട്ടറി (റൂറൽ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് ), സാബു പി.ടി - ട്രഷറർ (ആരോഗ്യവകുപ്പ്) എന്നിവരെ തിരഞ്ഞെടുത്തു.