കൊച്ചി: ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപിൽ ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടിൽ നിന്ന് മയക്കുമരുന്നും ആയുധങ്ങളും കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് 3,59,35,455 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
ആറിടത്തെ ഭൂമിയും 12വാഹനങ്ങളും പണവും ബാങ്ക് നിക്ഷേപങ്ങളും ഇതിൽ ഉൾപ്പെടും. ശ്രീലങ്കൻ സ്വദേശികളും കേസിൽ നേരിട്ട് ബന്ധമുള്ളവരുമായ സുരേഷ് രാജ്, സത്കുണം, രമേശ്, സൗന്ദർ രാജൻ എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്.
2021 മാർച്ചിലാണ് ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടായ രവിഹൻസിയിൽ നിന്ന് 300 കിലോയിലേറെ ഹെറോയിനും അഞ്ച് എ.കെ47 തോക്കുകളും തിരകളും മറ്റ് ആയുധങ്ങളും ണ് കണ്ടെത്തിയത്. കൊച്ചി എൻ.ഐ.എയാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്.
നാല് പേരും മുൻപും ഇത്തരം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്.