പനങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടശേഷം ഭീഷണിപ്പെടുത്തി നഗ്ന ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. ഇടക്കൊച്ചി പാമ്പായിമൂല കത്തുകാട്ട് വീട്ടിൽ ഹെൽവിൻ ജോസഫിനെയാണ് (22) പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടക്കൊച്ചിയിലെ വസതിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതി മലപ്പുറം സ്വദേശിയായ നിഖിലിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.