നെടുമ്പാശേരി: കാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 2011 ഗ്രാം സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. രണ്ട് പേർ പിടിയിലായി. ജിദ്ദയിൽ നിന്നു വന്ന പാലക്കാട് സ്വദേശി റഹലാഷ്, ഇടുക്കി പൈനാവ് സ്വദേശി രഞ്ജിത് എന്നിവരെ കസ്റ്റഡിയിലെടുത്തു. നാല് കാപ്‌സ്യൂളുകൾ വീതമാക്കിയാണ് ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്നാണ് പ്രതികൾ പിടികൂടിയത്.