
തൃപ്പൂണിത്തുറ: പറവകൾക്ക് ദാഹജലം ഒരുക്കി ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി. ബി.ജെ.പി സ്ഥാപന ദിനത്തോടനുബന്ധിച്ച് എരൂർ ആസാദ് മൈതാനത്ത് നടന്ന 'ഹർ ഘർ നൽ സെ ജൽ' എന്ന പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് നവീൻ ശിവൻ, മണ്ഡലം ജനറൽ സെക്രട്ടറി അനിത ബിനു, വൈസ് പ്രസിഡന്റ് കെ.ബി ചന്ദ്രൻ, ട്രഷറർ സമീർ ശ്രീകുമാർ, സെക്രട്ടറി സുബ്രഹ്മണ്യൻ പാമ്പാടി, തൃപ്പൂണിത്തുറ നഗരസഭ പ്രതിപക്ഷ നേതാവ് പി.കെ പീതാംബരൻ, എരൂർ ഏരിയാ പ്രസിഡന്റ് ഹരിമേനോൻ എന്നിവർ നേതൃത്വം നൽകി.