മൂവാറ്റുപുഴ: മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വാഹനീയം - 2022 പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. 22ന് എറണാകുളം ടൗൺ ഹാളിൽ മന്ത്രി ആന്റണി രാജു അദാലത്ത് ഉദ്ഘാടനം ചെയ്യും. അദാലത്തിൽ ട്രാൻസ്പോർട്ട് കമ്മിഷണർ, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ, എറണാകുളം മദ്ധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവൻ, എറണാകുളം ആർ.ടി.ഒ പി.എം. ഷബീർ, മൂവാറ്റുപുഴ ആർ.ടി.ഒ ടി.എം. ജെർണൺ, ജില്ലയിലെ ജോയിന്റ് ആർ.ടിഒമാർ എന്നിവർ പങ്കെടുക്കും.

രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30വരെയായിരിക്കും അദാലത്ത്. മൂവാറ്റുപുഴ ഓഫീസ് പരിധിയിലെ പരാതികൾ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ടോ ആർ.ടി.ഒ, ജോയിന്റ് ആർ.ടി.ഒയുടെ എന്നിവരുടെ വാട്സ്ആപ്പ് നമ്പരിലോ (8547639017, 8547639082) ഓഫീസ് ഇ-മെയിൽ അഡ്രസിലോ 19ന് വൈകുന്നേരം അഞ്ചുവരെ നൽകാം. തുടർന്ന് അദാലത്ത് ദിവസം മന്ത്രി ആന്റണി രാജു നേരിട്ട് പരാതി കേൾക്കുകയും പരിഹാരത്തിനായി പരാതികൾ ശുപാർശ ചെയ്യും. നികുതി സംബന്ധമായ വിഷയങ്ങൾ, ദീർഘകാലമായി തീർപ്പാക്കാത്ത ഫയലുകൾ, ഉടമ കൈപ്പറ്റാതെ മടങ്ങിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ എന്നിവ അന്നേദവസം ഉടമ ആധാർ കാർഡുമായി വന്നാൽ മന്ത്രിയിൽ നിന്ന് നേരിട്ട് കൈപ്പറ്റാവുന്നതാണ്. വിവരങ്ങൾക്ക്: 0485 2814959.