sndp

കളമശേരി: ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി ഏലൂർ സൗത്ത് ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആഘാഷ പരിപാടിയിൽ പ്രസിഡന്റ് എം.എസ് പവിത്രൻ പതാക ഉയർത്തി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പ്രഭാഷണം നടത്തി. സെക്രട്ടറി എം.പി.അനിരുദ്ധൻ, വൈസ് പ്രസിഡന്റ് കെ.കെ.വേലായുധൻ തുടങ്ങിയവർ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം ഗുരുദേവ കൃതികളുടെ ആലാപന മത്സരവും വിവിധ കലാപരിപാടികളും നടന്നു.