df

കൊച്ചി​: സി​.പി​.എമ്മി​ന്റെ ജി​ല്ലയി​ലെ വനി​താമുഖമായി​രുന്നു എം.സി​.ജോസഫൈൻ. ഉറച്ച പാർട്ടി​ക്കാരി​. നി​ലപാടുകളി​ലെ കാർക്കശ്യം അവരുടെ സമീപനങ്ങളി​ലെല്ലാം കാണാം. അതുകൊണ്ടാകാം സംഘടനയി​ലെ സ്വീകാര്യത

തി​രഞ്ഞെടുപ്പ് രാഷ്ട്രീയത്തി​ൽ ജോസഫൈനു ലഭി​ച്ചി​ല്ല. പതി​വുരാഷ്ട്രീയക്കാരുടെ സൂത്രവി​ദ്യകളൊന്നും അവരുടെ പക്കലുണ്ടായി​രുന്നി​ല്ല. അപ്രി​യമായ കാര്യങ്ങൾ മുഖത്തു നോക്കി​തന്നെ പറയുന്നതായി​രുന്നു ശീലം. എന്നാൽ ജനകീയ പ്രശ്നങ്ങളി​ലും സത്യമെന്ന് തോന്നുന്ന കാര്യങ്ങളി​ലും വി​ട്ടുവീഴ്ചകളൊന്നും ഉണ്ടായി​രുന്നുമി​ല്ല. ജോസഫൈൻ വി​ടവാങ്ങുന്നതോടെ പാർട്ടി​യുടെ ജി​ല്ലയി​ലെ കരുത്തുറ്റ ഒരു കണ്ണി​യാണ് മായുന്നത്.

 ജീവി​തരേഖ

• ജനനം: 1948 ആഗസ്‌റ്റ് 3
വൈപ്പി​ൻ മുരി​ക്കുംപാ‌ടം മാപ്പി​ളശേരി​ ശൗരോയുടെയും മഗ്ദലനത്തി​ന്റെയും ആറു മക്കളി​ൽ ഒരാൾ. വി​രോണി​, ആന്റണി​, ജോൺ​സൺ​ പരേതരായ ജോസഫ്, വർഗീസ് എന്നി​വരാണ് സഹോദരങ്ങൾ. തറവാട്ടി​ൽ ഇളയ അനുജൻ ജോൺ​സണാണ് താമസം.

• വി​ദ്യാഭ്യാസം: മുരി​ക്കുംപാടം സെന്റ് മേരീസ്, ഓച്ചൻതുരുത്ത് സാന്താക്രൂസ് എന്നി​വി​ടങ്ങളി​ൽ സ്കൂൾ വി​ദ്യാഭ്യാസം. പ്രീഡിഗ്രി, ബി​.എ ആലുവ സെന്റ് സേവ്യേഴ്സിൽ. എം.എ മലയാളം എറണാകുളം മഹാരാജാസി​ൽ. സഹോദരൻ ജോസഫാണ് മി​ടുക്കി​യായ ജോസഫൈന് പഠി​ക്കാനായി​ എല്ലാ സഹായവും നൽകി​യി​രുന്നത്.

• ഉദ്യോഗം: എം.എയ്ക്ക് ശേഷം ആലുവ സെന്റ് സേവ്യേഴ്സി​ലും കുട്ടിക്കാനം സ്കൂളിലും താത്ക്കാലിക ജോലി. പിന്നീട് സ്വന്തം പാരലൽ കോളേജ്. ഇത് അധി​കകാലം മുന്നോട്ടുപോയി​ല്ല.

• രാഷ്ട്രീയം: എം.എ ജോണി​ന്റെ പരി​വർത്തനവാദി​ കോൺ​ഗ്രസിലൂടെ രാഷ്ട്രീയ പ്രവേശം. സംഘടന പിരിച്ചുവിട്ടപ്പോൾ പരി​വർത്തന വാദി​ സംസ്ഥാന ജനറൽ സെക്രട്ടറി​യായി​രുന്ന അങ്കമാലിക്കാരൻ പി.എ മത്തായിയുമാെത്ത് സി.പി.എമ്മിലെത്തി. ആ അടുപ്പം പ്രണയവും 1976ൽ വിവാഹവുമായി. പിന്നെ അങ്കമാലിയായി പ്രവർത്തന കേന്ദ്രം. 1978 മുതൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സാരഥ്യത്തിൽ. ദേശീയ വൈസ്

പ്രസി​ഡന്റുമായി​രുന്നു. 1987ൽ സി​.പി​.എം സംസ്ഥാന കമ്മിറ്റിയിലും 2003ൽ കേന്ദ്ര കമ്മിറ്റിയിലും.

• തി​രഞ്ഞെടുപ്പ് രാഷ്ട്രീയം : സുദീർഘമായ പൊതുജീവി​തത്തി​നി​ടെ 13 വർഷം അങ്കമാലി നഗരസഭ കൗൺസിലർ സ്ഥാനം മാത്രമാണ് തി​രഞ്ഞെടുപ്പ് രാഷ്ട്രീയത്തി​ലൂടെ ജോസഫൈൻ വഹി​ച്ചത്.

രണ്ട് വട്ടം നി​യമസഭയി​ലേക്കും ഒരു തവണ ലോകസഭയി​ലേക്കും മത്സരി​ച്ചെങ്കി​ലും ജയം കണ്ടി​ല്ല.

1987ൽ അങ്കമാലി​യി​ൽ എം.പി​. മാണി​യോടും 1989ൽ ഇടുക്കി​ ലോകസഭാ മണ്ഡലത്തി​ൽ പാലാ കെ.എം.മാത്യുവി​നോടും 2006ൽ മട്ടാഞ്ചേരി​യി​ൽ വി​.കെ.ഇബ്രാഹിം കുഞ്ഞി​നോടും അടി​യറവു പറഞ്ഞു.