
തൃപ്പൂണിത്തുറ: ഏരൂർ നോർത്ത് എസ്.എൻ.ഡി.പി ശാഖയുടെയും എസ്.എൻ.ഡി.പി. 584-ാം നമ്പർ വനിതാ സംഘത്തിന്റെയും സംയുക്ത നേതൃത്വത്തിൽ വിഷുക്കൈനീട്ടവും തിരഞ്ഞെടുത്ത അംഗങ്ങൾക്കുള്ള അരി വിതരണവും കൊവിഡ് മുന്നണി പോരാളികളെ ആദരിക്കൽ ചടങ്ങും നടന്നു. വനിതാസംഘം പ്രസിഡന്റ് സൗദാമിനി ഗോപി സ്വാഗതം പറഞ്ഞു. എസ്.എൻ.ഡി.പി.ശാഖാ പ്രസിഡന്റ് സുനിൽ തോപ്പിൽ അദ്ധ്യക്ഷനായ ചടങ്ങ്, എസ്.എൻ.ഡി.പി. യൂത്ത് മൂവ്മെന്റ് സെക്രട്ടറി ശ്രീജിത്ത് ശ്രീധർ ഉദ്ഘാടനം ചെയ്തു. കൊവിഡ് മുന്നണി പോരാളികളായ വാർഡ് കൗൺസിലർ കെ.എസ്. ദീപ, ആശാവർക്കർമാരായ സ്മിത പ്രസന്നൻ, സ്മിത സുനിൽകുമാർ പാലിയേറ്റീവ് നേഴ്സ് സരിത രാഹുൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വനിതാ സംഘം മേഖലാ കൺവീനർ പമേല സത്യൻ, വനിതാസംഘം ശാഖാ സെക്രട്ടറി ഷീബ സുധി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.