
പറവൂർ: പ്രമുഖ സാഹിത്യനിരൂപകനും പത്രാധിപരും ചരിത്രകാരനുമായിരുന്ന കേസരി എ.ബാലകൃഷ്ണപിള്ളയുടെ 133-ാം ജന്മവാർഷികാഘോഷം നാളെ പറവൂരിൽ നടക്കും. വൈകിട്ട് നാലിന് മാടവനപ്പറമ്പിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം സ്മൃതിയാത്ര നടക്കും. അനുസ്മരണസമ്മേളനം സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ എസ്.ശർമ്മ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മുഖ്യാതിഥിയാകും. ആറരയ്ക്ക് നടക്കുന്ന സെമിനാറിൽ സംസ്ഥാന പ്ളാനിംഗ് ബോർഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും. കേസരി സ്മാരക ട്രസ്റ്റ് ഭാരവാഹി എസ്.പി. നായരെ സിപ്പി പള്ളിപ്പുറം ആദരിക്കും.