പറവൂർ: നന്ത്യാട്ടുകുന്നം മെട്രോപൊളിറ്റൻ ക്ലബിന്റെ പത്താം വാർഷികാഘോഷവും നീന്തൽ പരിശീലനത്തിന്റെ ക്യാമ്പും പറവൂർ സർക്കിൾ ഇൻസ്പെക്ടർ ഷാജോവർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എ. ജോബ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പ്രവീൺ, സെൽവിൻ ആർ. തൈക്കൂട്ടത്തിൽ, സി.എസ്. സാജൻ, ഡോ. പി.കെ. അശോക്, എം.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.