കൊച്ചി: കരസേനയുടെ എരൂരിലെ സ്റ്റേഷൻ കാന്റീനിന്റെ ഒൗദ്യോഗിക ഉദ്ഘാടനവും വീരനാരികളെയും യുദ്ധജേതാക്കളെയും മുതിർന്ന സൈനികരെയും ആദരിക്കലും ഈമാസം 21ന് നടക്കും. ചെന്നൈയിലെ ലഫ്റ്റനന്റ് ജനറൽ എ. അരുൺ മുഖ്യാതിഥിയാകും. പാങ്ങോട് സ്റ്റേഷൻ മേധാവി ബ്രിഗേഡിയർ ലളിത് ശർമ്മ, കൊച്ചി സ്റ്റേഷൻ മേധാവി കേണൽ ഡോ. സജി എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും.