കൊച്ചി: ഡയറക്ട് സെല്ലിംഗ് വർക്കേഴ്‌സ് സംഘ് (ബി.എം.എസ്) എറണാകുളം ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറി എം.കെ.റാംമോഹൻ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, യൂണിയൻ ട്രഷറർ ഗോവിന്ദ് കൃഷ്ണകുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ മാധവദാസ്, വി.ജി. ബിജു, പി.വി. റെജിമോൻ, എ.ടി.യു നായർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി മാധവദാസ് (പ്രസിഡന്റ് ), എ.ടി.യു. നായർ (സെക്രട്ടറി), വിമൽകുമാർ.എം, മോഹൻദാസ് കെ.ആർ. (വൈസ് പ്രസിഡന്റ്), മനോജ് കെ. ചന്ദ്രൻ, അരുൺരാജ്, മനോജ് എൻ.ആർ., മധു കെ.എം (ജോയിന്റ് സെക്രട്ടറിമാർ), ടി.എൻ. സോമൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.