cpi

മൂവാറ്റുപുഴ: സി.പി.ഐ മഞ്ഞള്ളൂർ ലോക്കൽ സമ്മേളനം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം ഇ.കെ. ചെല്ലപ്പൻ സമ്മേളനത്തിന് തുടക്കം കുറിച്ച് പതാക ഉയർത്തി. സി. പി .ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, എ .ഐ .ടി യു. സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ.എ.നവാസ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇ.കെ.സുരേഷ്, വിൻസൻ ഇല്ലിക്കൽ, മഹിളാസംഘം മണ്ഡലം സെക്രട്ടറി അനിത റെജി, തങ്കമണി ജോർജ് തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി ഷാജി ഇടപ്പാട്ടിനെയും അസി.സെക്രട്ടറിയായി ബിനോയ് മാത്യൂവിനെയും സമ്മേളനം തിരഞ്ഞെടുത്തു.