കൊച്ചി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നടത്തിപ്പിൽ അദ്ധ്യാപികമാർക്ക് കുടുതൽ പ്രാതി​നിധ്യം നൽകണമെന്ന് ജവഹർലാൽ നെഹ്റു സർവകലാശാല വൈസ്ചാൻസലർ പ്രൊഫ. ശാന്തിശ്രീ ധുളിപിടി പണ്ഡിറ്റ് അഭി​പ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ അദ്ധ്യാപകസംഗമം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഇത്രയും കാലം പഠിപ്പിച്ചത് അന്ധമായി അനുകരിക്കാൻ മാത്രമാണ്. പരിവർത്തനത്തിനും പരിഷ്‌കരണത്തിനും ശക്തമായ സമൂഹത്തെ സൃഷ്ടിക്കാൻ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനു സാധിക്കുമെന്നും അവർ പറഞ്ഞു.

അദ്ധ്യാപക സംഘം സംസ്ഥാന അദ്ധ്യക്ഷൻ ഡോ. കെ. ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് പ്രാന്തീയ സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ, എ.ബി.ആർ.എസ്.എം ദേശീയ സഹസംഘടനാ സെക്രട്ടറി ഗുന്ത ലക്ഷ്മണ തുടങ്ങിയവർ സംസാരിച്ചു.