
കൊച്ചി: എറണാകുളം റെയിൽവേ സ്റ്റേഷനിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് പാസഞ്ചർ സർവീസ് കമ്മിറ്റി ചെയർമാൻ രമേഷ് ചന്ദ്ര റട്ടനും അംഗങ്ങളായ ഏറ്റുമാനൂർ രാധാകൃഷ്ണൻ, പ്രണാബ് ബറുവ എന്നിവർക്ക് മഹിളാമോർച്ച ദേശീയ സെക്രട്ടറി പദ്മജ എസ്. മേനോൻ നിവേദനം നൽകി. കാരിക്കാമുറിയിൽ വെള്ളക്കെട്ടിനു കാരണമാകുന്ന മുല്ലശേരി, വിവേകാനന്ദ കനാലുകളിലെ റെയിൽവേ കൾവെർട്ടുകൾ ഉടനടി വൃത്തിയാക്കണമെന്നും വടുതലയിലും അറ്റ്‌ലാന്റിസിലും മേല്പാലം നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടു. ബി.ജെ.പി എറണാകളം നോർത്ത് മണ്ഡലം പ്രസിഡന്റ് അഡ്വ. സ്വരാജ് സോമൻ, ജനറൽ സെക്രട്ടറി യു.ആർ. രാജേഷ്, ഒ.ബി.സി മോർച്ച പ്രസിഡന്റ് പ്രദീപ് നാരായണൻ എന്നിവരും പ്രശ്‌നങ്ങൾ അവതരിപ്പിച്ചു.