തൃക്കാക്കര: ഭിന്നശേഷിക്കാർക്ക് ആസൂത്രണം ചെയ്‌ത ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹരിൽ എത്തിക്കുന്നതിന് സാമൂഹ്യസംഘടനകൾ സംവിധാനമൊരുക്കണമെന്നും അതിന് എല്ലാ സഹായവും നൽകുമെന്നും കെ എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഡിഫറന്റ്‌ലി ഏബിൾഡ് വെൽഫെയർ ഫെഡറേഷൻ (ഡി.എ. ഡബ്ല്യു.എഫ്) ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനവും തൃക്കാക്കര ഏരിയാ കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.എ.ഡബ്ല്യു.എഫിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ആനുകൂല്യ അവബോധ മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്നും ജില്ലാ രക്ഷാധികാരി കൂടിയായ എം.എൽ.എ പറഞ്ഞു.

തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഡി.എ.ഡബ്ല്യു.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ.ടി.വി.ആന്റു അദ്ധ്യക്ഷനായി. ഫിസിക്കലി ചലഞ്ച് കാറ്റഗറി വിഭാഗത്തിൽ മിസ്റ്റർ തൃശ്ശൂർ മിസ്റ്റർ കേരളയായി തിരഞ്ഞെടുക്കപ്പെട്ട കെ.ടി.ബിനീഷിനെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികൾ: വി.എം.റോയ് (പ്രസിഡന്റ്), ബാബുരാജ്, പി.ടി.സിനി (വൈസ് പ്രസിഡന്റ് ), വി.കുഞ്ഞുമോൻ (സെക്രട്ടറി),എം.ഐ.മത്തായി, കെ.ടി.ബിനീഷ് (ജോയിന്റ് സെക്രട്ടറി),വിപിൻ ബോസ് (ട്രഷറർ).