kklm

കൂത്താട്ടുകുളം: ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംഘടനാ സമ്മേളനങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം ലോക്കൽ സമ്മേളനം നടന്നു. പതാക ഉയർത്തലിനുശേഷം നടന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എൻ. ഗോപി, മണ്ഡലം സെക്രട്ടറി സി.എൻ. സദാമണി, ജില്ലാ കമ്മിറ്റി അംഗം എ.എം. ജോർജ്ജ്, കൂത്താട്ടുകുളം നഗരസഭ വൈസ് ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ, എ.എസ്.രാജൻ, ബീനാസജീവൻ, എ.കെ. ദേവദാസ് എന്നിവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറിയായി ബിനീഷ് കെ.തുളസിദാസിനെ സമ്മേളനം തിരഞ്ഞെടുത്തു