വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്ത് പ്രദേശത്ത് തീരദേശ നിയമ ഭേദഗതി കൊണ്ടു വരണമെന്ന് ടെക്കോസ് കോസ്റ്റ് ആവശ്യപ്പെട്ടു. പള്ളിപ്പുറം പഞ്ചായത്തിന്റെ ജനസാന്ദ്രത 2638 ആണ്. വ്യവസായികമായും തൊഴിൽപരമായും ഏറെ പുരോഗതി നേടിയിട്ടുണ്ട്. പള്ളിപ്പുറം പഞ്ചായത്തിൽ ഗതാഗത, വൈദ്യുതി, കുടിവെള്ള സൗകര്യങ്ങളുണ്ട്. നഗരവത്കരിക്കപ്പെട്ട് കഴിഞ്ഞതിനാൽ സർക്കാർ മാനദണ്ഡ പ്രകാരം സി.ആർ.ഇസെഡ് രണ്ട് മേഖലയാക്കി മാറ്റണമെന്ന് പ്രസിഡന്റ് ടി.എസ്.പുഷ്പാംഗദാൻ സർക്കാരിനോടാവശ്യപ്പെട്ടു.