വൈപ്പിൻ: ജാമ്യ വ്യവസ്ഥ ലംഘിച്ച് വീണ്ടും കുറ്റകൃത്യം ചെയ്ത പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചു. പള്ളിപ്പുറം കോൺവെന്റ് പടിഞ്ഞാറ് വാടേപ്പറമ്പിൽ രാജേഷിന്റെ( 47) ജാമ്യമാണ് റദ്ദ് ചെയ്തത്. കവർച്ചാ കേസിൽ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ച് മറ്റൊരു ആക്രമണ കേസിൽ കൂടി പ്രതിയായതിനെ തുടർന്നാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് ജാമ്യം റദ്ദക്കി വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്.