തൃക്കാക്കര: വാഹനം ഇടിച്ചു ചത്ത പോത്തിനെ നഗരസഭാ അധികൃതർ സംസ്കരിച്ചു. ഇന്നലെ രാവിലെ കാക്കനാട് ഇൻഫോപാർക്ക് റോഡിൽ കളക്ടറേറ്റിന്റെ പ്രധാന കവാടത്തിനു സമീപമാണ് ചത്ത പോത്തിനെ കണ്ടെത്തിയത്. മറ്റൊരു പോത്ത് പരിക്കേറ്റ നിലയിലായിരുന്നു. തൃക്കാക്കര നഗരസഭ കൗൺസിലർ സി.സി വിജു അറിയിച്ചതിനെ തുടർന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് ഉള്ളംപള്ളി, ഉണ്ണി കാക്കനാട്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സരിത എന്നിവരുടെ നേതൃത്വത്തിൽ ജെ.സി.ബി വിളിച്ചുവരുത്തി ചത്ത പോത്തിനെ നഗരസഭാ മാലിന്യ സംസ്കരണ കേന്ദ്രത്തിന് സമീപം സംസ്കരിച്ചു. പരിക്കേറ്റ പോത്തിനെ ഉടമയെത്തി കൊണ്ടുപോയി.