പെരുമ്പാവൂർ: കോൺഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഇഫ്താർ വിരുന്നിന് മുന്നോടിയായി നടന്ന റംസാൻ സന്ദേശത്തിൽ ആലുവ ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം അൻവർ മുഹ്യിദീൻ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി വി.എം.ഹംസ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷാജി സലിം, വൈസ് പ്രസിഡന്റ് പി.എ മുക്താർ , ബ്ലോക്ക് സെക്രട്ടറിമാരായ കെ.വൈ.യാക്കോബ്, ജോയ് മഠത്തിൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.എം.സുകുമാരൻ , അറക്കപ്പടി മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, പഞ്ചായത്ത് അംഗങ്ങളായ ഷിഹാബ് പളളിക്കൽ , പ്രീതി വിനയൻ, വാസന്തി രാജേഷ്, മണ്ഡലം സെക്രട്ടറി എൻ.കെ. ഇസ്മയിൽ , കെ.കെ മജീദ്, അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.