പെരുമ്പാവൂർ: കേരളത്തിലെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ സ്റ്റാൻഡിൽ യാചന സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് കെ.സി. അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ അബ്ദുൾ നിസാർ, കെഎം ഷിയാസ്, ബിനോയ് അരീക്കൽ, വൈസ് പ്രസിഡന്റ് സാദിഖ് അമ്പാടൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് പുതിയേടത്ത്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ബിബിൻ ഇ .ഡി, ഫൈസൽ വല്ലം, യേശുദാസ് പാപ്പച്ചൻ, അരുൺ മുകുന്ദൻ, അരുൺ കൊടുവാൾ, മണികണ്ഠൻ അപ്പു, ഷംഷാദ് കടുവാൾ, സാം, കെ.എസ്.യു ഭാരവാഹികളായ മുബാസ് ഓടക്കാലി, മാത്യൂസ് കാക്കൂരാൻ, ഷാഫി തുടങ്ങിയവർ സംസാരിച്ചു.