കൊച്ചി: ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിൽ ലോക ഹോമിയോപ്പതി ദിനാഘോഷം സംഘടിപ്പിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന മെഡിക്കൽ ക്യാമ്പ് , എക്‌സിബിഷൻ, ദിനാചരണം എന്നിവയുടെ ഉദ്ഘാടനം ഹൈബി ഊഡൻ എം.പി നിർവഹിച്ചു. എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയെ സേവനത്തിന്റേയും രോഗി പരിചരണത്തിന്റേയും അടിസ്ഥാനത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള സത്വര നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ജില്ലാ പഞ്ചായത്തിന്റെയും കൊച്ചിൻ കോർപ്പറേഷന്റെയും പൂർണ സഹകരണത്തോടെ പൊതുജനങ്ങളെ പങ്കാളികളാക്കി കൊണ്ട് വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണെന്നും എം.പി പറഞ്ഞു. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ലീന റാണി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ എം.ജെ. ജോമി തുടങ്ങിയവർ സംസാരിച്ചു.