ആലങ്ങാട്: വെളിയത്തുനാട് ശ്രീ ചെറിയത്ത് നര സിംഹസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് ശേഷമുള്ള ക്ഷേത്ര സമർപ്പണ ചടങ്ങ് തൃശിവപേരൂർ തെക്കേമഠം വാസുദേവാനന്ദ ബ്രഹ്‌മാനന്ദഭൂതിയുടെയും നരസിംഹാനന്ദഭൂതിയുടെയും നടുവിൽ മഠം അച്ചുതാനന്ദഭാരതിയുടെയും കാർമ്മികത്വത്തിൽ ഇന്ന് നടക്കും. തുടർന്ന് തന്ത്രി കാശാംകോടത്ത് ദാമോദരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ദ്രവ്യകലശം നടക്കും. ഇന്ന് സംഗീതാർച്ചന, നാളെ നങ്ങ്യാർകൂത്ത്, 13ന് നാദസ്വരക്കച്ചേരി, 14ന് കഥകളി, 15ന് കഥകളി പഥ കച്ചേരി, 16ന് കൂടിയാട്ടം എന്നിവ നടക്കും.