osana

മൂവാറ്റുപുഴ: വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ക്രൈസ്തവർ നാടെങ്ങും ഓശാന ഞായർ ആചരിച്ചു. മൂവാറ്റുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും ക്രൈസ്തവ ദേവാലയങ്ങളിൽ കുർബാനക്കൊപ്പം ഓശാന തിരുക്കർമങ്ങളും നടന്നു. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമകൾ പുതുക്കുന്ന വിശുദ്ധ വാരാചരണം. മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിയിൽ രാവിലെ ആറിന് ഓശാന ഞായർ തിരുക്കർമ്മങ്ങൾ നിർമ്മല ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ചു. തുടർന്ന് കുരുത്തോല പ്രദക്ഷിണമായി പള്ളിയിൽ പ്രവേശിച്ചു. ഇടവക വികാരി ഫാ. ജോസഫ് മുളഞ്ഞനാനി, അസിസ്റ്റന്റ് വികാരി ഫാ. ജോൺ കനയങ്കൽ, നിർമ്മല ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ റവ. ഡോ. ആന്റണി പുത്തൻകുളം എന്നിവർ നേതൃത്വം നൽകി.