കോലഞ്ചേരി: കടയിരുപ്പ് മേലാങ്കുന്നത്ത് നാഗരാജ സന്നിധിയിൽ ആയില്യം മഹോത്സവം ഇന്ന് നടക്കും. പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ഉത്സവത്തിന് നെന്മേനി മനക്കൽ കേശവൻ നമ്പൂതിരി മുഖ്യ കാർമ്മികനാകും. രാവിലെ 10 ന് ആയില്യം പൂജ, 11 ന് നൂറും പാലും, ഉച്ചയ്ക്ക് 1ന് അന്നദാനവും നടക്കും.