
തൃക്കാക്കര: തൃക്കാക്കര സാംസ്കാരിക കേന്ദ്രത്തിന്റെ മൂന്നാമത് ചെമ്മനം കവിത പുരസ്കാരം പ്രശസ്ത കവി അഹമ്മദ് ഖാന് നൽകി. ഇന്നലെ കാക്കനാട് ഓണം പാർക്കിൽ നടന്ന ചടങ്ങ് കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.എം.സി ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. മൂന്നാമത് ചെമ്മനം സ്മാരക കവിതാപുരസ്കാരം കവി അഹമ്മദ് ഖാന് ചീഫ് സെക്രട്ടറി വി.പി ജോയ് നൽകി. സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് എ.സി.കെ നായർ അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പള്ളി, ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ, ചീഫ്-കോ കോർഡിനേറ്റർ പോൾ മേച്ചേരി, ജനറൽ സെക്രട്ടറി സലിം കുന്നുംപുറം, ഡോ.വിജയലക്ഷ്മി, മുൻ അഡിഷണൽ സെക്രട്ടറി കെ.കെ വിജയകുമാർ, ടി.ഹേമ തുടങ്ങിയവർ പ്രസംഗിച്ചു. 2020 ൽ പ്രസിദ്ധീകരിച്ച രാവെളിച്ചം എന്ന കവിത സമാഹാരങ്ങളാണ് അവാർഡിനായി തിരഞ്ഞെടുത്തത്. 50,000രൂപയും പ്രശസ്തി ഫലകവും അടങ്ങിയതാണ് അവാർഡ്.