കോലഞ്ചേരി: കക്കാട്ടുപാറ ഗാഥികാച്ചിറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ മേടത്തിരുവോണ മഹോത്സവം 23, 24 തീയതികളിൽ നടക്കും. 23ന് തന്ത്രി പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ 6.30 ന് ഉദയാസ്തമന പൂജ, വൈകിട്ട് 5ന് പഞ്ചാരിമേളം, 7.30ന് അദ്ധ്യാത്മിക പ്രഭാഷണം, 24 ന് രാവിലെ 6ന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യമഹാഗണപതി ഹോമം, 25 കലശം, ഉച്ചയ്ക്ക് 12.30ന് പ്രസാദ ഊട്ട്, വൈകിട്ട് 5ന് താലപ്പൊലി ഘോഷയാത്രയും നടക്കും.