പെരുമ്പാവൂർ: പെരുമ്പാവൂർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ 5-ാം ദിവസമായ ഇന്ന് രാവിലെ 7 -30 ന് നടക്കുന്ന ശ്രീബലിയിൽ ദേശനാഥനായ ശ്രീധർമ്മശാസ്താവിന്റെ തിടമ്പേറ്റുവാൻ തൃക്കടവൂർ ശിവരാജു എത്തും. തുടർന്ന് 8 മണിക്ക് ശിവജിപുരം സജീവന്റെ ആത്മീയ പ്രഭാഷണം, 11 ന് കണ്ണനുണ്ണിയുടെ ഓട്ടൻതുള്ളൽ, വൈകിട്ട് 5 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപാൽ, അംഗങ്ങളായ പി.എം.തങ്കപ്പൻ, അഡ്വ. മനോജ് ചരളേൽ എന്നിവർ പങ്കെടുക്കും. ചേരാനല്ലൂർ ശങ്കരൻ കുട്ടി മാരാർക്ക് പ്രഥമ പെരുമ്പാവൂർ ശ്രീധർമ്മശാസ്താ പുരസ്‌കാരം നൽകി യോഗത്തിൽ ആദരിക്കും.