മൂവാറ്രുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ നേതൃത്വത്തിലുള്ള വിവാഹപൂർവ്വ കൗൺസിലിംഗ് ക്ലാസ് സമാപിച്ചു. ഇന്നലെ രാവിലെ10ന് കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എംശശി കുടുംബ ഭദ്രതയെകുറിച്ചും ഉച്ചയ്ക്ക് രണ്ടിന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഗെെനക്കോളജിസ്റ്റ് ഡോ. പ്രിൻസ് സ്ലീബസത്രീ പുരുഷ ലൈഗീകത -ഗർഭധാരണം, പ്രസവം, ശിശുപരിപാലനം എന്ന വിഷയത്തിലും ക്ലാസെടുത്തു. വൈകിട്ട് 4ന് നടന്ന സമാപന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ.അനിൽകുമാർ , യൂണിയൻ വനിതസംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് ക്ലാസിൽ പങ്കെടുത്തവർക്ക് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. .