d

തൃപ്പൂണിത്തുറ: പെരുമ്പളം ഈസ്റ്റ് എസ്.എൻ.ഡി.പി ശാഖ ഗുരുപ്രസാദം കുടുംബ യൂണിറ്റിന്റെ 20-ാം വാർഷികവും കുടുംബസംഗമവും സന്തോഷ് കണ്ണാട്ടിന്റെ വസതിയിൽ നടന്നു. വനിതാസംഘം പ്രസിഡന്റ് അജിത രാജീവ് പതാക ഉയർത്തി. യൂണിയൻ കമ്മിറ്റി അംഗം പി.പി. പ്രസാദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശാഖ പ്രസിഡന്റ് കെ.ടി. സുനിൽകുമാർ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി പി.കെ. ബാബു, സുലേഖ, ജോയിന്റ് കൺവീനർ കെ.യു.സൂരജ് തുടങ്ങിയവർ സംസാരിച്ചു.