
എളമക്കര: സംഗീതജ്ഞയും അഭിനേത്രിയുമായ പച്ചാളം പാലപ്പറമ്പിൽ മൂകാംബിക രാവുണ്ണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ മൃദംഗവിദ്വാൻ പച്ചാളം രാവുണ്ണി ആശാൻ. മക്കൾ: സുലഭ രാജഗോപാൽ (സംഗീത അദ്ധ്യാപിക), പി.ആർ. പ്രകാശ് (റിട്ട. എസ്.ബി.ഐ. ഉദ്യോഗസ്ഥൻ, സംഗീത അദ്ധ്യാപകൻ), പി.ആർ. മുരളി (ഓടക്കുഴൽ വിദ്വാൻ, സംഗീത സംവിധായകൻ), സുരേഷ് (ട്രാവൻകൂർ സിമന്റ്സ്, കോട്ടയം, ഓടക്കുഴൽ വിദ്വാൻ), സജികുമാർ (സംഗീത അദ്ധ്യാപകൻ, വയലിനിസ്റ്റ്). മരുമക്കൾ: വത്സല നാരായണൻകുട്ടി (റിട്ട. ബി.എസ്.എൻ.എൽ ഓഫീസർ), പരേതനായ രാജഗോപാൽ, ഉഷ പ്രകാശ് (സംഗീത അദ്ധ്യാപിക), ലൈല സുരേഷ് (അമൃത ആശുപത്രി മുൻ ജീവനക്കാരി), ബിന്ദു സജികുമാർ (അദ്ധ്യാപിക). സഹോദരങ്ങൾ: ഓമന, ഭുവനേശ്വരി ജോസ്, രവികുമാർ, പരേതരായ അമ്മിണി, കുമാരൻ, മീനാക്ഷി, സരസ്വതി, തങ്കം. ഐഡിയ സ്റ്റാർ സിംഗർ ഫെയിം അമൃത സുരേഷും അഭിരാമി സുരേഷും പേരക്കുട്ടികളാണ്.