അങ്കമാലി: സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ എം.സി ജോസഫൈന്റെ മൃതദേഹം അങ്കമാലി കല്ലുപാലം റോഡിലുള്ള പള്ളിപ്പാട്ടിൽ വസതിയിൽ ഇന്നലെ രാത്രി 9.40 ഓടെ എത്തിച്ചു. മന്ത്രി വി.എൻ. വാസവൻ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്, യുവജന ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, കൊച്ചി മേയർ എം. അനിൽകുമാർ, മുൻ മന്ത്രിമാരായ ജോസ് തെറ്റയിൽ എസ്. ശർമ്മ, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, കെ.ദിനേശ്‌മണി, കെ.എ. ചാക്കോച്ചൻ, എം.പി. പത്രോസ്, കെ. തുളസി, ടി.കെ. മോഹനൻ, റോജി എം. ജോൺ എം.എൽ.എ, നഗരസഭ ചെയർമാൻ റെജി മാത്യു, എൽ.ജെ.ഡി ജില്ല പ്രസിഡന്റ് ജയ്‌സൺ പാനികുളങ്ങര, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ, കർഷക സംഘം ജില്ല പ്രസിഡന്റ് പി.എം. ഇസ്മയിൽ, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ടി. പോൾ എന്നിവർ അന്ത്യോപചാരമർപ്പിക്കാൻ എത്തി. ജോസഫൈനിന്റ നിര്യാണത്തിൽ ആദരസൂചകമായി ഇന്ന് 12 മുതൽ 2 വരെ അങ്കമാലി നഗരത്തിലെ കടകൾ അടച്ചിടും